ആലുവ: ആലുവ ജനറൽ മാർക്കറ്റിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണത്തിനായി എം.എൽ.എയുടെ 2020-21 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി അനുവദിക്കുന്നതാണെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. മുൻസിപ്പാലിറ്റിയുടെ അഭ്യർത്ഥന പരിഗണിച്ചാണ് തുക അനുവദിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.