പറവൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ജനഹിതം രേഖപ്പെടുത്തുന്നതിനു വേണ്ടി എൽ.ഡി.എഫ് പൊതുസ്ഥലത്ത് ബോക്ക്സുകൾ സ്ഥാപിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്തിൽ കുഞ്ഞിത്തൈ ഫെറികടവിൽ സി.പി.ഐ ലോക്കൽകമ്മറ്റി സെക്രട്ടി വർഗീസ് മാണിയാറ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി.ബി. ബിജി, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഇ.ബി. സന്തു, പ്രേംദാസ് വല്യക്കൽ തുടങ്ങിയവർ പങ്കെടുത്തു.