മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിലെ സ്വകാര്യ കമ്പനിയിലെ അന്യ സംസ്ഥാന തൊഴിലാളികൾക്കടക്കം 178 പേർക്ക് കൊവിഡ് . ഇവക്ക് മൂന്ന് സ്ഥലങ്ങളിലായി ചികത്സ നൽകിവരുന്നു. ഇലാഹിയ എൻജിനിയറിംഗ് കോളേജിലെ ഫസ്റ്ര് ലൈനൻ ട്രീറ്റ് മെന്റ് സെന്റർ, സ്വകാര്യ കമ്പനിയിലെ റസ്റ്ര് ഹൗസ്, മൂവാറ്റുപുഴജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ചികത്സ നൽകിവരുന്നത്.170 പേർ കമ്പനി ജോലിക്കാരായ അന്യ സംസ്ഥാന തൊഴിലാലികളാണ്. പായിപ്ര ഗ്രാമ പ‌ഞ്ചായത്ത് 3, 14, ,22, വാർഡുകളിൽ ഒന്നു വീതവും , 15-ാം രണ്ട് പേരും 20വാർഡിൽ മൂന്നപേരും കൊവിഡ് ചികത്സയിലാണ്. സ്വകാര്യ കമ്പനിയിൽ കൊവിഡ് വ്യാപനം അതി രൂക്ഷമായതിനെ തുടർന്ന് ആന്റീജൻ ടെസ്റ്റ് നടത്തുകയായിരുന്നു. പായിപ്ര പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ കൊവിഡ് രോഗം പടരുന്നതായിട്ടാണ് സൂചന. രോഗം പടരുകയാണെന്ന് അറിഞ്ഞതോടെ കുറെ പേർ നാട്ടിലേക്ക് പോയി . രോഗബാധിതരായ അന്യസംസ്ഥാന തൊഴിലാളികളുടെ സമ്പർക്ക പട്ടിക ഇനിയും കണ്ടെത്താനായിട്ടില്ല. കമ്പനി പരിസരമാകെ നാട്ടുകാരും, തൊഴിലാളികളും ഒത്തുചേരുന്ന കേന്ദ്രമെന്നതിനാൽ ഇവിടങ്ങളിൽ എത്രപേർക്ക് രോഗം ഉണ്ടെന്ന് കണ്ടെത്താനായിട്ടില്ല .