ആലുവ: കെ.എസ്.ആർ ടി.സി ബസ് സ്റ്റാൻഡിനു മുൻവശം യാത്രക്കാരനെ തടഞ്ഞുനിർത്തി മൊബൈൽഫോണും പണവും മോഷ്ടിച്ച കേസിൽ രണ്ടുപേരെക്കൂടി ആലുവ അറസ്റ്റുചെയ്തു. കൂനമ്മാവ് മങ്കുഴി വിനു (28), ചേന്ദമംഗലം പാണ്ടിശേരി ജിതിൻ കൃഷ്ണ (23) എന്നിവരാണ് പിടിയിലായത്. കേസിൽ രണ്ടുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞ മാസം 31നാണ് യാത്രക്കാരനെ നാലംഗസംഘം തടഞ്ഞുനിർത്തി പണവും ഫോണും തട്ടിയെടുത്തത്. ഒളിവിൽ പോയ രണ്ടു പേരെ കഴിഞ്ഞദിവസം രാത്രി ആലുവ ഈസ്റ്റ് എസ്.എച്ച്.ഒ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണിവർ.