കളമശേരി: ഉദ്യോഗമണ്ഡലിലെ ഫാക്ട് ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടങ്ങൾ ചോർന്നൊലിക്കുന്നു. ഏതുനിമിഷവും കോൺക്രീറ്റ് അടർന്നു വീഴുന്ന അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. കെട്ടിടം അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. പ്രതിമാസ വാടക കൊടുത്തിട്ടും അറ്റകുറ്റപണികൾ തീർക്കാത്തതിൽ വ്യാപാരികൾക്കും അമർഷമുണ്ട്. അതേസമം കോംപ്ളക്സിലെ അറ്റകുറ്റപണികൾ തുടങ്ങുന്നതിന് തീരുമാനമായെന്നും കൊവിഡിനെ തുടർന്നുണ്ടായ സാങ്കേതിക തടസങ്ങൾ മൂലമാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് ഫാക്ട് മാനേജുമെന്റ് വക്താവ് അറിയിച്ചു.