watsap

കൊച്ചി: ഓഹരി ഇടപാടുകളും മ്യൂച്വൽ ഫണ്ട് നിക്ഷേപവും വാട്‌സ്ആപ്പിലൂടെ സാധ്യമാക്കി രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്. ജിയോജിത് ടെക്‌നോളജീസ് വികസിപ്പിച്ച വാട്‌സ്ആപ് ചാനൽ വഴി​ അനായാസമായി ഇനി ഇടപാടുകൾ നടത്താം.

ഇടപാടുകാരും ഡീലർമാരും തമ്മിലുള്ള എല്ലാ വിനിമയങ്ങളും സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നതിനാൽ വാട്‌സ് ആപിലൂടെ ട്രേഡ് കൺഫർമേഷനുകൾ ശേഖരിക്കാൻ ജിയോജിതിനു സാധ്യമാണ്.

വരും നാളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും.

'ഫണ്ട്‌സ് ജീനി' മ്യൂച്വൽഫണ്ട് നിക്ഷേപ പ്‌ളാറ്റ്‌ഫോമിൽ അക്കൗണ്ടുള്ളവർക്ക് വാട്‌സ് ആപ് വഴിയുള്ള സെൽഫ് സർവീസ് സംവിധാനത്തിലൂടെ മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാം.

• രജിസ്‌ട്രേഡ് മൊബൈൽ നമ്പറുകളിൽ നിന്ന് ഡീലർമാരുമായി നേരിട്ടു ചാറ്റിംഗ് നടത്താം

• രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ ചാനലിൽ ചേർക്കാനുമാകും

• ഫണ്ട് കൈമാറ്റത്തിനും, അവയുടെ ട്രാക്കിംഗിനും അവസരം

• ജിയോജിത് റിസർച്ച് റിപ്പോർട്ടുകൾ ഉൾപ്പടെ മറ്റു സേവനങ്ങളും

• കൊവിഡ് കാലത്ത് സുരക്ഷിതമായി​ ഇടപാടുകൾ

• സ്റ്റേറ്റ്‌മെന്റുകളും റിപ്പോർട്ടുകളും കാണാം

നി​യമസാധുത

വാട്‌സ് ആപ് ചാറ്റിംഗിലൂടെയുള്ള ഇടപാടുകളും ആശയ വിനിമയങ്ങളും ഔദ്യോഗികവും, നിയമപരമായി അംഗീകൃതവുമാണ്. ഇടപാടുകാരെ തിരിച്ചറിയുന്നതിന് ചാനലിലെ സെൽഫ് സർവീസ് സൗകര്യത്തിലൂടെ സാധിക്കും.

മെസേജ് അയച്ചാൽ ചാനൽ കി​ട്ടും

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും +9199955 00044 എന്ന നമ്പറിലേക്ക് വാട്‌സ് ആപ് മെസേജ് അയച്ചാൽ ഇടപാടുകാർക്ക് ചാനൽ ലഭ്യമാവും.

" ഏറ്റവും നൂതനമായ ഈ വാട്‌സ്ആപ് ചാനലിലൂടെ ട്രേഡിംഗ് നടത്തുന്നതിനും പണമിടപാടുകൾ പരിശോധിക്കുന്നതിനും മറ്റൊരു ആപ്‌ളിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതില്ല"

ജോൺസ് ജോർജ്, ജിയോജിത് ചീഫ് ഡിജിറ്റൽ

" ഫോണുകളിലെ യഥാർത്ഥ കമ്മ്യൂണിക്കേഷൻ ആപ്‌ളിക്കേഷനാണിത്. ഇടപാടുകാരനുമായി നേരിട്ട് ഇടപഴകുന്ന പ്രതീതി അതുണ്ടാക്കുന്നു.''

ജയദേവ് എം വസന്തം, ജിയോജിത് ടെകനോളജീസ് വൈസ് പ്രസിഡന്റ്