കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിന്റെ 4ാം വാർഡിൽ ഏക്കറുകണക്കിന് വിസ്തൃതിയിൽ പരന്നു കിടക്കുന്ന ചെങ്ങനാലിക്കൽ ചിറയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നടത്തുന്ന ഒന്നാംഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണം എം.പി. ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷയായി. ചിറയുടെ 2ാംഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾ ഉതുപ്പ്, ജോബി മാത്യു, പ്രീത സുകു തുടങ്ങിയവർ സംസാരിച്ചു.