ആലുവ: കൊടികുത്തുമലയിലെ ചൂർണിക്കര ഗ്രാമപഞ്ചായത്ത് സാംസ്‌കാരികനിലയം ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പറുടെ വികസനഫണ്ടിൽ നിന്നും 13.5 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമ്മിച്ചത്. 22 വർഷം പഴക്കമുള്ള കൊടികുത്തുമലയിലെ സമന്വയ കലാകായികസാംസ്‌കാരിക വേദിയുടെ പേരിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റംല അമീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. നൗഷാദ്, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.കെ. സതീഷ്‌കുമാർ, മനോജ് പട്ടാട്, വാർഡ് മെമ്പർ എം.പി. അബ്ദു, വിൽഷാദ് അബൂബക്കർ, ടി.എ. ജലീൽ, കെ. മാധവൻകുട്ടി നായർ, വർഗീസ് കൊട്ടാരം, റഫീഖ് എന്നിവർ പങ്കെടുത്തു.