muncipal
നഗരസഭ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പ് വിതരണോദ്ഘാടനം എംഎ ഗ്രേസി നിർവഹിക്കുന്നു

അങ്കമാലി:നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്‌ടോപ്പ്കളുടെ വിതരണോദ്ഘാടനം നഗരസഭ എ.പി കുര്യൻ മെമ്മോറിയൽ ഹാളിൽ ചെയർപേഴ്‌സൺ എം എ ഗ്രേസി നിർവഹിച്ചു .വൈസ് ചെയർമാൻ എം.എസ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലി വർഗീസ് വിനീത ദിലീപ് പുഷ്പപമോഹൻ കെ.കെ സലി ഷോബി ജോർജ് നഗരസഭ കൗൺസിലർമാർ സെക്രട്ടറി ബീന എസ് കുമാർ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ എസ് സി പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.