evn
ഇ.വി.നാരായണന്‍ മാസ്റ്റര്‍

പെരുമ്പാവൂർ: എറണാകുളം ജില്ല സമ്പൂർണ സാക്ഷരതയജ്ഞത്തിലെ മികച്ച സംഘാടനത്തിന് കേരളലിറ്ററസി ഫോറത്തിന്റെ ബെസ്റ്റ് കെ.ആർ.പി. അവാർഡ് ലഭിച്ച ഇ.വി.നാരായണൻ മാസ്റ്റർ ഇന്നും സാക്ഷരതയുടെ തുടർ പ്രവർത്തനങ്ങളിൽ സജ്ജീവമാണ്.

1989 ൽ ഒക്കൽ ശ്രീനാരായണ ഹൈസ്‌കൂളിലെ അദ്ധ്യാപകനും മാതൃ ഗ്രാമമായ വെങ്ങോലയിൽ സാക്ഷരത ക്ലാസുകളുടെ ഹെഡ് മാസ്റ്റർടെയിനർ എന്ന നിലയിൽ നടത്തിയ സേവനത്തിനായിരുന്നു അന്ന് പുരസ്‌കാരം ലഭിച്ചത്.അതോടൊപ്പം ഒക്കലിലെയും വെങ്ങോലയിലെയും സ്കൂളകളിൽ സാക്ഷരത ക്ലബ് നടത്തിയതിന് ജില്ല കളക്ടറുടെ പ്രത്യേക ബഹുമതിപത്രം ഇ.വി.നാരായണൻ മാസ്റ്ററെ തേടിയെത്തി. നവസാക്ഷരർക്കായി അക്ഷരാമൃതം എന്ന ബാലസാഹിത്യ കൃതി രചിച്ച നാരായണൻ മാസ്റ്റർ വായന പൂർണിമ ചീഫ് കോഓഡിനേറ്റർ കാൻ ഫെഡ് താലൂക്ക സെക്രട്ടറി ശ്രീനാരായണ സാഹിത്യ അക്കാഡമി ജനറൽ സെക്രട്ടറി വായന പൂർണ കോ ഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.