accused

കൊച്ചി : സ്വർണക്കടത്തു കേസിലെ പ്രതികളായ കെ.ടി.റമീസ് ഉൾപ്പെടെ ആറുപേർക്ക് ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധമുണ്ടോ എന്നറിയാൻ ഇവരെ ജയിലിൽ ചോദ്യംചെയ്യാൻ കോടതി അനുമതി നൽകി. ജയിലിൽ ചോദ്യംചെയ്യാൻ അനുമതിതേടി കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് നൽകിയ അപേക്ഷയിന്മേലാണ് എറണാകുളം സാമ്പത്തിക കുറ്റവിചാരണക്കോടതി അനുവാദം നൽകിത്.കെ.ടി.റമീസിനു പുറമേ മുഹമ്മദ് ഷാഫി,ഹംജദ് അലി,സയിദ് അലവി,പി.ടി. അബ്ദു,ഹംസദ് അബ്ദു സലാം എന്നിവരെയാണ് ചോദ്യം ചെയ്യുക. ബംഗളൂരു ലഹരിമരുന്നുകേസിൽ പിടിയിലായ അനൂപിന്റെ മൊബൈലിൽ റമീസ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോൺനമ്പരുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരെ ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനിക്കുകയായിരുന്നു. വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതികളെ ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ ചോദ്യംചെയ്യാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്.