boycott
മുരിക്കുംപാടത്ത് ഹൈബി ഈഡൻ എം.പിക്കെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിക്കുന്നു

വൈപ്പിൻ: കേരള സംസ്കാരത്തെയും ഹൈന്ദവ സംസ്കാരത്തെയും നവ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്നാരോപിച്ച് ഹൈബി ഈഡൻ എം.പിക്കെതിരെ ഹിന്ദു ഐക്യവേദി വൈപ്പിൻ താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. മുരിക്കുംപാടം ശ്മശാനത്തിൽ ഗ്യാസ് ക്രിമിറ്റോറിയം ഉദ്ഘാടനം ചെയ്യാൻ എം.പി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ബി.ജെ.പി മധ്യമേഖല സെക്രട്ടറി സി.ജി രാജഗോപാൽ , ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് രാജ് വി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ആർ കൈലാസൻ , നളിനി സുഗുണൻ, ചിത്ര മഹേഷ് , ഷീജ രജു എന്നിവർ സംസാരിച്ചു.