ഏലൂർ: ഏലൂർ മുനിസിപ്പൽ ടൗൺഹാൾ വീഡിയോ കോൺഫ്രൻസിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ.സി.മൊയ്തീൻ ഉത്ഘാടനം ചെയ്തു. കളമശേരി നിയോജക മണ്ഡലം എം.എൽ.എ .വി.കെ ഇബ്രാഹീം കുഞ്ഞ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.പി കെ.ചന്ദ്രൻ പിള്ള, ചെയർപേഴ്സൺ സി പി ഉഷ, വൈസ് ചെയർമാൻ എം.ഏ. ജെയിംസ്, കെ.എൻ. ഗോപിനാഥ്, എം.ടി.നിക്സൺ, ഇ.കെ.സേതു, ഷാജഹാൻ കവലക്കൽ, പി.ഡി.ജോൺസൺ, വാർഡ് കൗൺസിലർ സി.ബി റഹീമ എന്നിവർ സംസാരിച്ചു.