വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് ശുചിത്വമികവിനുള്ള ഹരിതകേരള മിഷന്റെ ശുചിത്വ പദവി പ്രഖ്യാപനം എസ് ശർമ്മ എം.എൽ.എ നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധിക സതീഷ്,സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.