കിഴക്കമ്പലം: മലയിടംതുരുത്തിൽ പൊലീസിനെതിരെ പ്രകടനം നടത്തിയ 6 യുവാക്കൾക്കെതിരെ കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ യുവാക്കൾ കൂട്ടം കൂടിയതിനെതിരെയാണ് കേസ്.ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ പൊലീസിനോട് തട്ടിക്കയറുകും അസഭ്യം പറയുകയും ചെയ്തതോടെയാണ് കേസെടുത്തത്. കേസ് ചാർജ് ചെയ്തതിൽ ക്ഷുഭിതരായ യുവാക്കളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. മലയിടംതുരുത്ത് കവലയിൽ ഒരു പറ്റം യുവാക്കൾ സ്ഥിരമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തലാണ് പൊലീസ് എത്തിയത്.