തൃക്കാക്കര: ജില്ലാ പഞ്ചായത്ത് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ, ഓട്ടോമേറ്റഡ് വീൽചെയർ ഉൾപ്പടെ ഒരു കോടി 59 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി.എ.അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. ഓക്സിജൻ കോൺസൻട്രേറ്റർ പാലിയേറ്റീവ് കെയർ യൂണിറ്റുകളിൽ ദീർഘകാലം ശ്വാസം മുട്ടൽ അനുഭവിക്കുന്ന രോഗികൾക്ക് ഫലപ്രദമായ ചികിത്സ ലഭിക്കുന്നതിന് സഹായകമാണ്.