പള്ളുരുത്തി: ചെല്ലാനത്ത് കടലിൽ നിന്നും ചെളിവെള്ളം വീടുകളിലേക്ക്. ഇന്നലെ രാവിലെ മുതൽ തീരദേശത്തെ പല വീടുകളിലും ചെളിവെള്ളം ആഞ്ഞടിക്കുകയായിരുന്നു.കഴിഞ്ഞ തവണ കടലിൽ നിന്നും കയറിയ മണൽ നീക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ഇന്നലെ ചെളിവെള്ളം അടിച്ചു കയറിയത്. ഇതോടെ തീരദേശവാസികൾ പലരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. കടലിലെ ന്യൂനമർദ്ധത്തെ തുടർന്ന് കടൽ കലങ്ങിയതാണ് ചെളിവെള്ളം രൂപപ്പെട്ടതെന്നാണ് തൊഴിലാളികൾ പറയുന്നത്.