കളമശ്ശേരി: ഉദ്യോഗമണ്ഡൽ ഫാക്ട് ടെക്നിക്കൽ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. ചെക്ക് ഏലൂർ വില്ലേജ് ഓഫീസർ മനോജ്‌കുമാറിന് ടെക്നിക്കൽ സൊസൈറ്റി ഭാരവാഹികളായ പ്രദീപ് (വൈസ് പ്രസിഡന്റ് ), ഷിബു (ട്രഷറർ ), കലാധരൻ (മീഡിയ കൺവീനർ) എന്നിവർ ചേർന്നു കൈമാറി.