ncp

ആലുവ: കൊവിഡ് പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് ഏർപ്പെടുത്തിയിരുന്ന മോറോട്ടോറിയം മോറോട്ടോറിയം കാലാവധി രണ്ട് വർഷം നീട്ടണമെന്നും, മോറോട്ടോറിയം സമയത്തെ പലിശയും പിഴപ്പലിശയും ഒഴിവാണമെന്നും ആവശ്യപ്പെട്ട് എൻ.സി.പി എടത്തല മണ്ഡലം കമ്മറ്റി അശോകപുരം എസ്.ബി.ഐ ബാങ്കിന് മുമ്പിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ, എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദാലി, അനൂബ് നൊച്ചിമ, ഹാരിസ് മിയ, അഷ്‌കർ എന്നിവർ പങ്കെടുത്തു.