കൊച്ചി: കൊവിഡ് രോഗിക്കെതിരെ പോലും അതിക്രമം നടക്കുന്ന കാട്ടാളത്തത്തിനെതിരെ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നടന്ന കൂട്ടായ്മയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതി അംഗം പി. ശിവശങ്കരൻ, നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം ഇ.എൻ. നന്ദകുമാർ, ബി.ജെ.പി. മദ്ധ്യമേഖലാ സെക്രട്ടറി കെ.എസ്. രാജേഷ്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്. മേനോൻ, ഗാനരചയിതാവ് ഐ.എസ്. കുണ്ടൂർ, സിനിമാ നാടക നടൻ മണി മായമ്പിള്ളി, സാഹിത്യകാരൻ വെണ്ണല മോഹൻ, സിനിമാ സംവിധായകൻ വേണു ബി. നായർ, നാടക നടി ഓമന മോഹനൻ, ബി.ജെ.പി. എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ബി.ജെ.പി.മുൻ മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ. വിശ്വനാഥൻ, ഐ.ടി. സെൽ ജില്ലാ കൺവീനർ ജീവൻ ലാൽ, സൈനിക സെൽ ജില്ലാ കൺവീനർ വി.ജി. പ്രസാദ്, ബി.ജെ.പി. തൃക്കാക്കര മണ്ഡലം മുൻ ജനറൽ സെക്രട്ടറി ടി. ബാലചന്ദ്രൻ, രാധിക വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.