മൂവാറ്റുപുഴ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷാഹൂൽ ഹമീദിനെ ആദരിച്ചു. മുസ്ലിം ലീഗ് രണ്ടാർകര ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് കെ.എം അഷറഫ് ഉപഹാരം നൽകി.ശാഖാ സെക്രട്ടറി എം.എം ഉസ്മാൻ, എം.എം അലിയാർ മാസ്റ്റർ, പി. എസ് സൈനുദ്ധീൻ ,കെ.കെ മീരാൻ മൗലവി, കെ.പി മുഹമ്മദ്, യു.പി ജമാൽ ,ഫാറൂഖ് മടത്തോടത്ത്, നിജാസ് ജമാൽ ,എം.കെ മുഹമ്മദ് മാസ്റ്റർ,ബഷീർ കാഞ്ഞിരക്കാട്ട്, അഷറഫ് പുല്ലാന്തിക്കുഴുബിൽ എന്നിവർ പങ്കെടുത്തു.