പറവൂർ : ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് മാച്ചാംതുരുത്ത് ആയുർവേദ ഡിസ്പെൻസറിയിൽ നിർമ്മിച്ച പുതിയ മന്ദിരം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് അദ്ധ്യക്ഷ വഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ, മുൻ എം.പി. കെ.വി. തോമസ് എന്നിവർ മുഖ്യാതിഥിയായിരുന്നു. എം.പി. പോൾസൺ, വി.ആർ. ജെയിൻ, സുനിത രാജൻ, ട്രീസ ബാബു, പി.പി. അരൂഷ്, പി.വി. സീന തുടങ്ങിയവർ സംസാരിച്ചു. കെ.വി. തോമസ് എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 49.81ലക്ഷം രൂപ മുടക്കിയാണ് പുതിയ മന്ദിരം നിർമ്മിച്ചത്.