കൂത്താട്ടുകുളം: മൊറൊട്ടോറിയം രണ്ട് വർഷം വരെ നീട്ടുക, മൊറൊട്ടോറിയം കാലത്തെ പലിശയും പിഴപലിശയും പൂർണമായും ഒഴിവാക്കുക,സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തി എൻ.സി.പി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി പിറവം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഇലഞ്ഞിയിൽ എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ശശി ഇലഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കെ ആർ രാഹുൽ, എ.പി ഡാലു, പി.പി കുഞ്ഞുമോൻ, കെ കുട്ടപ്പൻ, തുടങ്ങിയവർ സംസാരിച്ചു. കൂത്താട്ടുകുളത്ത് എൻ.സി.പി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എം.എം അശോകൻ ഉദ്ഘാടനം ചെയ്തു. ജോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ ജെ സ്കറിയ, റെജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പിറവത്ത് എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് എം പി പൗലോസ് ഉദ്ഘാടനം ചെയ്തു. സണ്ണിതെക്കുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബിനോയ് വർഗീസ്, കുഞ്ഞപ്പൻ പടിക്കപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ആമ്പല്ലൂരിൽ എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മിനി സോമൻ ഉദ്ഘാടനം ചെയ്തു. ശശി പാലോത്ത് അദ്ധ്യക്ഷനായിരുന്നു. അനസ് പി ബി, കെ.എൻ സോമൻ തുടങ്ങിയവർ സംസാരിച്ചു.