മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ആസ്വാദനകുറിപ്പെഴുത്ത് , പ്രബന്ധ രചന മത്സരങ്ങളിൽ വിജയികളെ പ്രഖ്യാപിച്ചു. ആസ്വാദന കുറിപ്പ് മത്സരത്തിൽ എം.ആർ.രാജം ഒന്നാം സ്ഥനവും , ഹരീഷ് ആർ രണ്ടാം സ്ഥാനവും , എം.കെ.. ജയശ്രീ മൂന്നാം സ്ഥാനവും , പ്രബന്ധ രചന മത്സരത്തിൽ കെ.കെ. മനോജ് ഒന്നാം സ്ഥനവും, ബി.എസ്. കാർത്തിക രണ്ടാം സ്ഥനവും, നന്ദന ജയൻ മൂന്നാം സ്ഥനവും കരസ്ഥമാക്കി. മത്സര വിജയികൾക്ക് 2000, 1500,1000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും, പ്രശസ്തിപത്രവും മൊമന്റോയും നൽകും. 22ന് വൈകിട്ട് 3.30 ന് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയിൽ ചേരുന്ന സമ്മാനദാന ചടങ്ങ് നോവലിസ്റ്ര് ടി.ഡി. രാമകൃഷ്ണൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.

ടി. ഡി. രാമകൃഷ്ണന്റ സുഗന്ധി എന്ന ആണ്ടാൾ ദേവ നായികയാണ് ആസ്വാദന കുറിപ്പെഴുത്ത് മത്സരത്തിനായി തെരഞ്ഞെടുത്തത്. മഹാമാരികളും അതിജീവനവും എന്നതാണ് പ്രബന്ധ രചനക്കായി തെരഞ്ഞെടുത്ത വിഷയും. കെ.എൻ. മോഹനൻ കൺവീനറും, എഴുത്തുകാരൻ അരവിന്ദൻ, മേള മോഹൻ ദാസ് , എ.കെ. വിജയകുമാർ , സി.എൻ. കുഞ്ഞുമോൾ എന്നിവർ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മറ്റിയാണ് പുസ്തകം തെരഞ്ഞെടുത്തതും, വിഷയും നിശ്ചയിച്ചതും. 36 ഗ്രന്ഥശാലകളിൽ നിന്നു ലഭിച്ച സൃഷ്ടികൾ ജഡ്ജിംഗ് കമ്മറ്റി പരിശോധിച്ച ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്.