കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിൽ എൽ.ഡി.എഫ് കരട് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രസിദ്ധീകരിച്ചു. പത്രിക പരിശോധിച്ച് പൊതുജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങളും വികസന കാഴ്ചപ്പാടും അറിയിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കരട് പ്രകടന പത്രിക ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ചേർത്തിട്ടുണ്ട്. ഇതിന്റെ പ്രകാശനം സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം.കെ ബിജു അദ്ധ്യക്ഷനായി. സി.പി.ഐ ലോക്കൽ സെക്രട്ടറി സി.എം തമ്പി, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ജോഷി സ്കറിയ, കെ എ ബിജു, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് സൂരജ് സുകുമാരൻ എന്നിവർ സംസാരിച്ചു. സി.പി.എം പാലക്കുഴ ലോക്കൽ കമ്മിറ്റിയുടെ palakuzhalc2020@gmail.com എന്ന ഇ:മെയിലിലേക്കോ 9946118500, 9446926088, 9947338436 എന്നീ വാട്സ്ആപ് നമ്പറുകളിലേക്കോ നിർദേശങ്ങൾ അയക്കാം.