accident-paravur-

പറവൂർ : നിയന്ത്രണം വിട്ട മിനിലോറി ക്ഷേത്രം പൂജാസാധനങ്ങളുടെ കടയിലേയ്ക്ക് പാഞ്ഞുകയറിയ ശേഷം മറിഞ്ഞു. ഇന്നലെ വൈകീട്ട് മൂന്നരയോടെ പറവൂർ കണ്ണൻകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനോട് ചേർന്നുള്ള ദേവസ്വം പൂജസാധനങ്ങൾ വിൽപ്പന നടത്തുന്ന കടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. എടപ്പാളിൽ നിന്നും ടയർ കയറ്റി എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കട പ്രവർത്തിക്കാതിരുന്ന സമയമായതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മിനിലോറിയിലുണ്ടായിരുന്ന ഡ്രൈവറേയും ക്ലീനറേയും നിസാര പരിക്കേറ്റു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.