makkaby

മൂവാറ്റുപുഴ: മക്കാബി ഡയറക്ടർ യൂഹാനോൻ റമ്പാന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ വിശ്വാസികൾ നഗരത്തിൽ പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി.യാക്കോബായ സഭയ്ക്കു പള്ളികൾ നഷ്ടപ്പെടുന്നത് തടയാൻ നിയമ നിർമാണം നടത്തുക, ചർച്ച് ആക്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരുപതു ദിവസമായി ഉപവാസം നടത്തുന്ന മക്കാബി ഡയറക്ടർ യൂഹാനോൻ റമ്പാൻ ഉപവാസം തുടരുകയാണ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിക്കു മുന്നിൽ നടന്ന പ്രതിഷേധ സമ്മേളനം റോബിൻ മാത്യു ഉദ്ഘാടനം ചെയ്തു. മക്കാബി ജനറൽ സെക്രട്ടറി ബോബൻ വർഗീസ്, മാത്യു പീറ്റർ‌ എന്നിവർ പ്രസംഗിച്ചു. കൊവിഡ് നിർദേശങ്ങൾ പാലിച്ച് രണ്ടായിരത്തോളം വരുന്ന വിശ്വാസികൾ സമരത്തിൽ പങ്കെടുത്തു.