പറവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ വി.ബി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ്ജ് തച്ചിലകത്ത്, അനിൽ ഏലിയാസ് , സി.ബി. ബിജി, എ.എസ്. രാഗേഷ്, ശ്യാംലാൽ പടന്നയിൽ, ലെനിൻ കലാധരൻ, ഷെറീറ്റ സ്റ്റീഫൻ, മേഴ്സി ജോണി, ഇന്ദിരാ ഗോപിനാഥ്. ബാങ്ക് സെക്രട്ടറി ടി.എൻ. ലസിത എന്നിവർ സംസാരിച്ചു.