amal

കുറുപ്പംപടി: ആലുവ - മൂന്നാർ റോഡിൽ കുറുപ്പംപടിക്ക് സമീപം ഇരിങ്ങോൾ വട്ടോളിപ്പടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതപോസ്റ്റിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. രായമംഗലം ആട്ടുപടി അമ്മപ്പറമ്പിൽ പരേതനായ അർജുനന്റെ മകൻ അമലാണ് (23) മരണമടഞ്ഞത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.