കൊച്ചി: ആത്മഹത്യാപ്രതിരോധ ദിനാചാരണത്തിന്റെ ഭാഗമായി എറണാകുളം ലൂർദ് ആശുപത്രി സൗജന്യമായി മാനസികാരോഗ്യ കൗൺസലിംഗ് സംഘടിപ്പിക്കും. നാളെ മുതൽ 15വരെ രാവിലെ പത്ത് മുതൽ വൈകിട്ട് നാലുവരെ ടെലിഫോണിൽ സേവനം ലഭിക്കും. ഫോൺ : 9496000221.

കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർ, തിരിച്ചെത്തി പ്രതിന്ധിയിലായ പ്രാവാസികൾ, മറ്റു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, വ്യാപാരികൾ തുടങ്ങിയവർക്ക് പ്രശ്നങ്ങൾ അവതരിപ്പിക്കാനും പരിഹാരം തേടാനും അവസരം ലഭിക്കുമെന്ന് ലൂർദ് ആശുപത്രി വക്താവ് അറിയിച്ചു. തുടർചികിത്സ ആവശ്യമുള്ളവർക്ക് പ്രിവിലേജ് കാർഡ് ആനുകൂല്യവും നൽകും. ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബിഹേവിയറൽ സയൻസിലെ വിദഗ്ദ്ധരാണ് കൗൺസലിംഗ് നൽകുക.