kalvayal

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ വടവുകോട് കാളവയൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ നിർമ്മാണോദ്ഘാടനം പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ, വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. കെ.പി വിശാഖ്, പഞ്ചായത്തംഗങ്ങളായ മേരി പൗലോസ്, ലീന മാത്യു, അശോക് കുമാർ, അസിസ്റ്റന്റ് എൻജിനീയർ ടി.പി ജോമോൻ, റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.