കൊച്ചി: കൊവിഡ് 19 നിബന്ധനകളെല്ലാം പാലിച്ചുകൊണ്ട് വ്യാപാരം ചെയ്യുമ്പോൾ എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് പൊലീസ് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ മാറ്റണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ടി.കെ. മൂസ ആവശ്യപ്പെട്ടു. ബാരിക്കേഡുകൾ മാറ്റാതെ മാർക്കറ്റിലേക്കും ബ്രോഡ്‌വേയിലേക്കും മറ്റു വ്യാപാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം സാദ്ധ്യമല്ല. കൊവിഡ് മൂലം കൂടുതൽ ദുരിതം അനുഭവിച്ചവർ വ്യാപാരികളാണെന്നിരിക്കെ കളക്ടർ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.