അങ്കമാലി: ലോക്ക് ഡൗണിനെ തുടർന്ന് ആറ് മാസത്തോളമായി പ്രതിസന്ധിയിലായ അങ്കമാലി, കാലടി മേഖലയിലെ 400ഓളം സ്വകാര്യ ബസ് ജീവനക്കാർക്ക് വേങ്ങൂർ സി.എം.സി മേരിമാത പ്രൊവിൻസ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ബസ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കിയ സിസ്റ്റേഴ്‌സിന്റെ തീരുമാനം ജീവനക്കാർക്ക് വലിയ ആശ്വാസമായി. അങ്കമാലി മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ റോജി എം. ജോൺ എം.എൽ.എ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. മദർ പ്രൊവിൻഷ്യാൾ റവ. ഡോ. പ്രസന്ന സിഎംസി അദ്ധ്യക്ഷത വഹിച്ചു. എ.പി. ജിബി, വർഗീസ് വെമ്പിളിയത്ത്, റവ. സിസ്റ്റർ മെറിൻ സിഎംസി, ബി.ഒ. ഡേവിസ് എന്നിവർ സംസാരിച്ചു.