കൊച്ചി: പിറവത്ത് സപ്ലൈകോയുടെയും പിറവം മുനിസിപ്പാലിറ്റിയുടെയും സംയുക്ത സംരംഭമായ സബർബൻമാൾ 10 ന് രാവിലെ 10 ന് വീഡിയോ കോൺഫറൻസിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. അനൂപ് ജേക്കബ് എം.എൽ.എ. ആദ്യ വില്പന നടത്തും. സപ്ളൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അലി അസ്ഗർ പാഷ ചടങ്ങിൽ സന്നിഹിതനാകും.