കുറുപ്പംപടി: വായ്ക്കര ഗവ: യു.പി.സ്‌കൂളിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, പോൾ ഉതുപ്പ്, എൽസി പോൾ, ബെയ്‌സ് പോൾ, പി.റ്റി.എ. പ്രസിഡന്റ് വി.കെ.സുരേഷ്, ഹെഡ്മിസ്ട്രസ് ബീനാമ്മ സ്‌കറിയ തുടങ്ങിയവർ സംസാരിച്ചു.