കൊച്ചി: ഉപഭോക്താക്കളുടെ വിശദാംശങ്ങൾ സൂക്ഷിക്കുന്നതിനായി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇ രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ )അംഗങ്ങളുടെ സ്ഥാപനത്തിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഹോട്ടലിന് മുന്നിൽ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് ഉപഭോക്താക്കളുടെ മൊബൈൽഫോണിൽ സ്കാൻചെയ്താൽ വിദശാംശങ്ങൾ രജിസ്റ്റർചെയ്യും. പിന്നീട് ഈ സംവിധാനമുള്ള ഏതു ഹോട്ടലിൽ പോയാലും ഉപഭോക്താക്കൾ ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. എല്ലാ കെ.എച്ച്.ആർ.എ അംഗങ്ങൾക്കും സൗജന്യമായാണ് സംഘടന ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും പറഞ്ഞു.