പെരുമ്പാവൂർ : മണ്ണൂർ-പോഞ്ഞാശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ നടപടികൾ സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരന്റെ അലംഭാവത്തിനെതിരെയും എൽദോസ് കുന്നപ്പിള്ളി എം.എൽഎ പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നിൽ സമരം നടത്തി. സമരം മുൻ നിയമസഭാ സ്പീക്കർ പി.പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഒ. ദേവസ്സി, കെ.എം.എ സലാം, മനോജ് മൂത്തേടൻ, വി.എം ഹംസ, പോൾ ഉതുപ്പ്, ബാബു ജോൺ, ടി.ജി സുനിൽ, എസ് ഷറഫ്, ജോർജ്ജ് കിഴക്കുമശേരി, വി.ബി മോഹനൻ, പി.കെ മുഹമ്മദ് കുഞ്ഞ്, കെ.കെ മാത്തുകുഞ്ഞ്, ജോയി പൂണേലിൽ, പി.പി ആ അവറാച്ചൻ, ജനപ്രതിനിധികളായ പി.എ മുക്താർ, ജോയി മഠത്തിൽ, എ.ടി അജിത്കുമാർ, കെ.വി ജെയ്‌സൻ, എൽദോ ചെറിയാൻ, പി.എസ് രാജൻ, അഡ്വ. ജോബി മാത്യു, ജോഷി തോമസ്, ജോജി കൂടാലപ്പാട്, സജി പടയാറ്റിൽ, കമൽ ശശി, പി.എച്ച് സബീദ്, സനൽ അവറാച്ചൻ, ബിനോയ് അരീക്കൽ, കുര്യൻ പോൾ, കെ.ടി മനോജ്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംബ്ന്ധിച്ചു.