കൊച്ചി: പാർട്ടി ക്രിമിനലുകൾക്ക് സംരക്ഷണവും പൊതുജനത്തിന് അരക്ഷിതാവസ്ഥയുമെന്നതാണ് പിണറായി സർക്കാരിന്റെ നയമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ പറഞ്ഞു. പത്തനംതിട്ടയിൽ ദളിത് യുവതിക്കു നേരേ നടന്ന പീഡനത്തിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിനകത്ത് വെച്ച് പീഡിപ്പിക്കാൻ ധൈര്യം കാണിച്ചത് ഇതിന് തെളിവാണ്. സി.പി.എം അനുഭാവികളോ നേതാക്കളോ ഏതു കേസിൽ പ്രതിസ്ഥാനത്തു വന്നാലും നിയമംവിട്ടുപോലും അവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടുകളാണ് പിണറായി സർക്കാർ തുടക്കം മുതൽക്കേ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.