വൈപ്പിൻ : വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാന പാത 30 കോടി രൂപ ചെലവിൽ മാതൃക റോഡായി ഉയർത്തുന്നു. പദ്ധതിയുടെ നിർമ്മാണോത്ഘാടനം ഇന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.ഞാറക്കൽ പൊതുമരാമത്ത് ഓഫീസ് നടക്കുന്ന ചടങ്ങിൽ എസ് ശർമ്മ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം പി മുഖ്യാതിഥിയായി പങ്കെടുക്കും.

20 കോടി രൂപ ചെലവിൽ വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാത ഡി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുമെന്ന് എസ്.ശർമ്മ എം.എൽ.എ അറിയിച്ചു. നിർമ്മാണം പൂർത്തികരിക്കുന്ന മുറക്ക് 10 കോടി രൂപ ചെലവിൽ ഗതാഗത സുരക്ഷ ക്രമീകരണങ്ങളും പ്രധാന ജംഗ്ഷനുകളുടെ വികസനവും നടപ്പാക്കും. ഈ യാത്ര പദ്ധതിയുടെ ഭാഗമായി എം.എൽ.എ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോക ബാങ്ക് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.1.20 കോടി രൂപ ചെലവിൽ ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തികരിച്ച എളങ്കുന്നപ്പുഴ കിഴക്കേ ആറാട്ട് വഴി കർത്തേടം റോഡിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും.