വൈപ്പിൻ : പള്ളിപ്പുറം പഞ്ചായത്തിൽ 12 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടും. നേരത്തെ ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പുറമെയാണിത്. ഒരു കുടുംബത്തിലെ നാലുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന നടത്തിയവരിൽ ആറു പേർക്ക് വീണ്ടും പരിശോധന നടത്തും. പള്ളിപ്പുറം മുനമ്പം ഭാഗങ്ങിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ പള്ളിപ്പുറം കോവിലകത്തും കടവ് മുതൽ വടക്കേ അറ്റം മുനമ്പംഫെറി വരെയും മാല്യങ്കര പാലവും വാടക്കകം റോഡിന് കുറുകെയുള്ള പാലവും അടച്ചിടണമെന്ന ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നിർദേശങ്ങൾ ഇന്നലെ വൈകീട്ട് കൂടിയ സർവകക്ഷിയോഗം അംഗീകരിക്കുകയും നടപടിക്കായി ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.