ആലുവ: നാണയം വിഴുങ്ങിയതിനെ തുടർന്ന് മരിച്ച മൂന്ന് വയസുകാരനായ പൃഥ്വിരാജിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹ അവസാനിപ്പിക്കാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു. നന്ദിനിയും കുടുംബാംഗങ്ങളും ആഗസ്റ്റ് 29 മുതൽ ആലുവ ജില്ലാ ആശുപത്രിക്കു മുമ്പിൽ സത്യാഗ്രഹ സമരം നടത്തുകയാണ്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായവരുണ്ടെങ്കിൽ മാത്യകാപരമായി ശിക്ഷിക്കാൻ നടപടിയുണ്ടാകണം. അല്ലെങ്കിൽ കുട്ടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി അവരുടെ കുടുംബത്തിന്റെ സംശയം ദൂരീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കത്തിലൂടെ എം.എൽ.എ ആവശ്യപ്പെട്ടു.