തൃപ്പൂണിത്തുറ: വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. തൃക്കാക്കര ചങ്ങമ്പുപുഴ നഗറിൽ കളപ്പുരയ്ക്കൽ വീട്ടിൽ നിഖിൽ ഉലഹന്നാൻ (27), പറവൂർ കടുങ്ങല്ലൂർ മനക്കത്തൊടിയിൽ അനീഷ് ബാബു (21) എന്നിവരെയാണ് തൃപ്പൂൂണിത്തുറ എക്സൈസ് റേഞ്ച്ഇൻസ്പെെക്ടർ ബിജു വർഗീസും സംഘവും പിടികൂടിയത്.വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ കുടുങ്ങിയത്.ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തു.വിവിധ ജില്ലകളിൽ സോഷ്യൽ മീഡിയാ വഴിയാണ് ഇവർ കഞ്ചാവ് വിറ്റിരുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.മുൻകൂട്ടി പണം നൽകുന്നവർക്കാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നത്.