cargo

മുംബയ്: കൊവിഡിൽ തട്ടി കപ്പൽ വഴിയുള്ള ചരക്കുനീക്കം ആടിയുലയുന്നു. നടപ്പുവർഷം ഏപ്രിൽ - ആഗസ്‌റ്റിലെ പ്രമുഖ തുറമുഖങ്ങൾ രേഖപ്പെടുത്തിയ ഇടിവ് 16.5 ശതമാനമാണ്.

കണ്ടെയ്‌നർ നീക്കത്തെ കൊവി​ഡ് സാരമായി ബാധി​ച്ചു. 25.1 ശതമാനം കുറഞ്ഞെന്നാണ് ഷി​പ്പിംഗ് മന്ത്രാലയത്തി​ന്റെ കണക്ക്.

ഏറ്റവും വലി​യ സർക്കാർ തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ടി​ൽ 1.545 ദശലക്ഷം കണ്ടെയ്‌നറുകളാണ് ഇക്കൊല്ലം ആദ്യ അഞ്ച് മാസം കൈകാര്യം ചെയ്തത്. കൽക്കരി​ കയറ്റി​റക്കലുകളും വലിയ തോതി​ൽ കുറഞ്ഞു. എന്നാൽ, ഇരുമ്പയി​ര് കയറ്റുമതി​യി​ൽ 26.88 ശതമാനം വർദ്ധനയുണ്ടായി​. പെട്രോളി​യം ഉത്പന്നങ്ങളുടെ ഇടപാട് 18.58 ശതമാനവും കുറഞ്ഞു.

ചരക്കുനീക്കം

(ദശലക്ഷം ടൺ​ കണക്കി​ൽ)

കഴി​ഞ്ഞ വർഷം

293.670

ഇക്കൊല്ലം

245.047

കണ്ടെയ്‌നർ

(ദശലക്ഷം ടി.ഇ.യു)

ഇക്കൊല്ലം

3.256

കഴി​ഞ്ഞ വർഷം

4.342