അങ്കമാലി: നിയമസഭയിൽ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ അങ്കമാലി എം.എൽ.എ മാപ്പ് പറയണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റി എം.എൽ.എയെ ബഹിഷ്കരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി അങ്കമാലി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും അങ്കമാലി മുനിസിപ്പാലിറ്റിയിലുമായി 152 വാർഡ് കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ സത്യാഗ്രഹം നടന്നു.വിവിധ വാർഡുകളിൽ മുൻമന്ത്രി ജോസ് തെറ്റയിൽ,എൽ.ഡി.എഫ് മണ്ഡലം കൺവിനർ പി.ജെ.വർഗ്ഗീസ്, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ബി രാജൻ, മാത്യൂസ് കോലഞ്ചോരി, ബെന്നി മൂഞ്ഞേലി, ജയ്സൺ പാനികുളങ്ങര, ടോണി പറപ്പിള്ളി, ഇ.ടി.പൗലോസ്, നഗരസഭ ചെയർപെഴ്സൺ എം.എ.ഗ്രേസി, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗ്ഗീസ് തുടങ്ങിയവർ ഉദ്ഘാഘാടനം ചെയ്തു.