homiyo-dispensary-
ചിറ്റാറ്റുകര സാഹിത്യ പോക്ഷണി സമാജം ഹോമിയോ ഡിസ്പെൻസറിക് സൗജന്യമായി നൽകുന്ന അഞ്ച് സെന്റ് ഭൂമിയുടെ രേഖകൾ സമാജം പ്രസിഡന്റ് കെ.എസ്. സജീവൻ പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദിന് കൈമാറുന്നു

പറവൂർ: ചിറ്റാറ്റുകര സാഹിത്യപോക്ഷണി സമാജത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സർക്കാർ ഹോമിയോ ഡിസ്പെൻസറിക്കായി അഞ്ച് സെന്റ് ഭൂമി സൗജന്യമായി നൽകി. സമാജം പ്രസിഡന്റ് കെ.എസ്. സജീവൻ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദിന് ഭൂമി വീട്ടുനൽകുന്ന രേഖ കൈമാറി. പഞ്ചായത്തംഗങ്ങളായ വി.ആർ. ജെയിൻ, രേഖ രമേഷ്, എം.എസ്. സജീവൻ, ഹോമിയോ മെഡിക്കൽ ഓഫീസർ ധന്യ പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി പി.വി. സിനി, സമാജം സെക്രട്ടറി വി.എസ്. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.