അങ്കമാലി: തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് ഐശ്വര്യ നഗറിൽ പുതിയതായി പണി കഴിപ്പിച്ച അങ്കണവാടി റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17.75 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിർമ്മിച്ചത്.തുറവൂർ പടയാട്ടി വീട്ടിൽ അദ്ധ്യാപികയായിരുന്ന തെരേസ ജോസഫിന്റെ സ്മരണാർത്ഥം മകൻ സാനി ജോസഫ് സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് അങ്കണവാടി കെട്ടിടം പണികഴിപ്പിച്ചത്. ഓൺലൈൻ പഠന പദ്ധതിയുടെ ഭാഗമായുള്ള ടിവിയും അങ്കണവാടിക്ക് കൈമാറി. ബ്ലോക്ക് മെബർ എൽസി വർഗീസ്,വാർഡ് മെബർ ടെസി പോളി, പഞ്ചായത്ത് അംഗങ്ങളായ ടി.ടി പൗലോസ്,ജിന്റോ വർഗീസ്,വിൻസി ജോയി, എം.എം ജെയ്‌സൺ, ലിസി മാത്യു, കോൺസ് മണ്ഡലം പ്രസിഡന്റ് എം.പി മാർട്ടിൻ, വി.വി വിശ്വനാഥൻ, ബേബി പാറേക്കാട്ടിൽ,ടി.ടി ആൻറു, പോളിപാലമറ്റം, കെ.പി ജോസ്, വി.എൻ വിശ്വംഭരൻ, പി.ടി റീന,ശാന്ത മോഹനൻ, എം.എ മാർട്ടിൻ, സി.വി പത്രോസ് എന്നിവർ സംസാരിച്ചു.