കാലടി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മലയാറ്റൂർ മുളങ്കുഴി സമീപം തരിശ് നിലത്തിൽ നെൽ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. മുളങ്കുഴി നങ്ങേലിൽ ഹെർബർ പാർലിലാണ് കൃഷിയിറക്കിയിരുന്നത് . കനിവ് ജെ.എൻ.ജി ഗ്രൂപ്പും സ്ഥലം ഉടമ നങ്ങേലിൽ എൻ.ആർ ശിവനും ചേർന്നാണ് കൃഷിയിറക്കിയത്. മലയാറ്റൂർ - നീലിശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബിബി സെബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആതിര ദിലീപ്, കെ .ജെ. ബോബൻ, ജോയ് മുട്ടംതൊട്ടിൽ എന്നിവർ പങ്കെടുത്തു.