kmea
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി കെ.എം.ഇ.എ ആദരിക്കുന്നു

ആലുവ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കേരള മുസ്ലിം എജുക്കേഷണൽ അസോസിയേഷൻ ആദരിച്ചു. ഹോണറിംഗ് ദി ഗ്ലിറ്ററിങ് സ്റ്റാർസ് എന്ന പരിപാടിയിൽ കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് അദ്ധ്യക്ഷത വഹിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന പരിപാടിയിൽ പരിമിതമായ വിദ്യാർത്ഥികളെയാണ് പങ്കെടുപ്പിച്ചത്. ബാക്കിയുള്ള നാനൂറോളം വിദ്യാർത്ഥികൾക്ക് അവരുടെ വീടുകളിൽ അവാർഡ് എത്തിച്ചു നൽകും. ട്രഷറർ എച്ച്.ഇ മുഹമ്മദ് ബാബു സേട്ട് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.എ അബ്ദുൽ മജീദ് പറക്കാടൻ, എൻ.കെ നാസർ, പി.എം.എ. ലത്തീഫ്, ഡോ: അമർ നിഷാദ് ടി.എം, പ്രൊഫ: അബ്ദുൽ കരീം, പ്രൊഫ: ജോസഫ് ജോൺ തുടങ്ങിയവർ സംസാരിച്ചു.