പറവൂർ : പറവൂർ നഗരസഭയ്ക്ക് ശുചിത്വ പദവി പ്രഖ്യാപനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷനാണ് പറവൂർ നഗരസഭയ്ക്ക് ശുചിത്വ പദവി അനുവദിച്ചത്. ഇതിന്റെ ഔദ്യോധിക പ്രഖ്യാപനമാണ് വി.ഡി.സതീശൻ നിർവഹിച്ചത്. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺസായ സജീവ് ലാൽ, മനോഹരൻ, മുനിസിപ്പൽ ചെയർമാൻ പ്രദീപ് തോപ്പിൽ, മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലേഴ്സ്, മുനിസിപ്പൽ സെക്രട്ടറി എന്നിവർ പങ്കെടുത്തു.