കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ വിധവകളുടെ മക്കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. 891-നമ്പർ മൂക്കന്നൂർ ശാഖയിൽ വച്ച് യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം സെക്രട്ടറി ഇന്ദിരശശി, നളിനി മോഹനൻ, ബാബു വട്ടേക്കാട്,അഭിജിത്ത് ഉണ്ണികൃഷ്ണൻ, സുധാകരൻ, വിവിധ ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.